Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bahrain Cathedral Choir

Middle East and Gulf

കാതുകളിലേക്ക് തൂമഞ്ഞുപോലെ ഒഴുകിയിറങ്ങി ഒരു ക്രിസ്മസ് ഗാനം

മനാമ: കാ​​തു​​ക​​ളി​​ലേ​​ക്ക് തൂ​​മ​​ഞ്ഞു ത​ഴു​കും​പോ​​ലെ ഒ​​ഴു​​കി​​യി​​റ​​ങ്ങു​​ന്ന ഒ​​രു ക്രി​​സ്മ​​സ് ഗാ​​നം. എ​​ല്ലാം മ​​റ​​ന്ന് ഒ​​രു ക്രി​​സ്മ​​സ് രാ​​വി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​നി​​ന്ന് കാ​​ര​​ൾ ഈ​​ണ​​ത്തി​​ലേ​​ക്കു മ​​ന​​സു​​ചേ​​ർ​​ത്ത അ​​നു​​ഭ​​വം. ബ​​ഹ്റി​​ൻ അ​​വാ​​ലി ക​​ത്തീ​​ഡ്ര​​ലി​​ലെ മ​ല​യാ​ളി ക്വ​​യ​​ർ ടീം ​​ആ​​ണ് മ​​നം​​ക​​വ​​രു​​ന്ന ഈ​​ണ​​വു​​മാ​​യി ഈ ​​ക്രി​​സ്മ​​സ് ഗാ​​നം "തൂ​​മ​​ഞ്ഞു പെ​​യ്യു​​ന്ന സ്വ​​ർ​​ഗീ​​യ രാ​​ത്രി' ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

മ്യൂ​​സി​​ക് ഡ്രീ​​മേ​​ഴ്സ് എ​​ന്ന ബാ​​ന​​റി​​ലാ​​ണ് ഗാ​​നം അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മ​നോ​ഹ​ര​മാ​യ ദൃ​ശ്യാ​വി​ഷ്കാ​രം യു ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന ഈ ​ഗാ​ന​ത്തി​നു കൂ​ടു​ത​ൽ ചാ​രു​ത​യേ​കു​ന്നു. റെ​​ജോ​​യ് വ​​ർ​​ഗീ​​സ് എ​​ഴു​​തി​​യ ഗാ​​ന​​ത്തി​​ന് അ​​ജീ​​ഷ് ബോ​​സ് സം​​ഗീ​​തം പ​​ക​​ർ​​ന്നു.​

ആ​ലാ​പ​നം അ​വാ​ലി ക​ത്തീ​ഡ്ര​ൽ ക്വ​യ​ർ ടീം. ​ഈ ക്വ​യ​ർ ടീം ​നേ​ര​ത്തെ​യും ഗാ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടു ഗാ​ന​ങ്ങ​ൾ​കൂ​ടി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​ണ്ട്. സീ​നി​യ​ർ ടീ​മി​ൽ 20 പേ​രും ജൂ​ണി​യ​ർ ടീ​മി​ൽ 15 പേ​രും അ​ട​ങ്ങു​ന്ന​താ​ണ് ഇ​വ​രു​ടെ ക്വ​യ​ർ ടീം.

ഓഡിയോഗ്രഫി: ആന്‍റണി സണ്ണി, വിഡിയോഗ്രഫി: ജിനേഷ് ഫ്രാൻസിസ്, റിജോയ് വർഗീസ്, ആലാപനം: അജീഷ് ബോസ്, റെജോയ് വർഗീസ്, നെൽസൺ ജോസഫ്, ഫ്ലെമിംഗ് ഫ്രാൻസിസ്, മരീന മാത്യു, മരിയ സാജു, നീനു സെബിൻ, അജിമോൾ സോവിൻ, ലെയ്സി ജോർജ്, ജ്യോത്സന ബോസ്റ്റോ, നിഷ പ്രീജി. കീബോർഡ്: ജിനേഷ് ഫ്രാൻസിസ്, കരുൺ ഷെറിൻ. റിഥം കമ്പോസർ: രാജു പോൾ. സഹകരണം: ജോജി തോമസ് (കാൻബറ).

ഗാനം കേൾക്കാം

Latest News

Corehub Up